തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ബൂത്തു തല അംഗത്വ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ എട്ടിനു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ ബൂത്തായ തിരുവനന്തപുരം ജഗതി വാർഡിലെ 92ാം നമ്പർ ബൂത്തിൽ നടക്കും. കെപിസിസി പ്രസിഡന്റ് എം.എം. ഹസനിൽ നിന്ന് അംഗത്വം സ്വീകരിച്ചു കൊണ്ട് എ.കെ. ആന്റണി സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും.
ഏപ്രിൽ 30 മുതൽ മേയ് 15 വരെയാണ് അംഗത്വ വിതരണ കാലാവധി. കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ, മുൻ മന്ത്രിമാർ, മുൻ എംപിമാർ, മുൻ എംഎൽഎമാർ തുടങ്ങി എല്ലാ തലത്തിലുമുള്ള കോണ്‍ഗ്രസ് നേതാക്കൾ അവരവരുടെ ബൂത്തുകളിൽ അംഗത്വ വിതരണത്തിനു നേതൃത്വം നൽകുമെന്നു കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു.