കോട്ടയം: സമരപ്രഖ്യാപനത്തെത്തുടർന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം വിളിച്ചു ചേർത്ത റേഷൻ വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗത്തിൽ വേതനം സംബന്ധിച്ച് തീരുമാനമായില്ല. കമ്മീഷൻ പുതുക്കുന്നതു സംബന്ധിച്ച് ഒരു ഉറപ്പും നല്കാൻ കഴിയില്ലെന്നും വേതനം നല്കണമെങ്കിൽ 500 കോടി കണ്ടെത്തണമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.
ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ മേയ് ഒന്നു മുതൽ റേഷൻകടകൾ അടച്ചിട്ട് സമരം ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പറഞ്ഞു. സമരസമിതി യോഗം 30നു തിരുവനന്തപുരത്ത് ചേരും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ ബേബിച്ചൻ മുക്കാടൻ, ടി.ജെ. ജോസഫ് കുഞ്ഞ് എന്നിവർ പങ്കെടുത്തു.