ചങ്ങനാശേരി: ഈ വര്‍ഷത്തെ ഷെവലിയര്‍ പി.റ്റി. തോമസ് അധ്യാപക അവാര്‍ഡിന് കെസിഎസ്എല്‍ സംസ്ഥാന പ്രസിഡന്റും ചങ്ങനാശേരി എസ്ബി ഹയര്‍സെക്കഡറി സ്കൂള്‍ പ്രിന്‍സിപ്പലുമായ കുര്യച്ചന് പുതുക്കാട്ടില്‍ അര്‍ഹനായി. കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ടില്‍, കെസിഎസ്എല്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.തോംസണ്‍ പഴയചിറ പീടികയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അധ്യാപകന് എന്ന നിലയിലും സഭാത്മകവും സാമൂഹികവുമായ മേഖലകളിലും മികച്ച സംഭാവനകളര്‍പ്പിക്കുന്നവര്‍ക്ക് കെസിബിസി നല്കുന്ന പരമോന്നത ബഹുമതിയാണിത്.
എക്സലന്‍സ് പ്രോഗ്രാം, യംഗ് സയന്റിസ്റ്റ് ഇന്‍കുബേറ്റര്‍ തുടങ്ങിയ നൂതന സംരംഭങ്ങളിലൂടെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖവും ഊര്‍ജസ്വലതയും പകര്‍ന്ന കുര്യച്ചന് പുതുക്കാട്ടില്‍ 1995 മുതല്‍ ചങ്ങനാശേരി എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനാണ്. 2006ല്‍ എടത്വാ സെന്റ് അലോഷ്യസ്, 2009ല്‍ കുറുമ്പനാടം സെന്റ് പീറ്റേഴ്സ് പ്രിന്‍സിപ്പലായിരുന്ന ഇദ്ദേഹം 2012 മുതല്‍ ചങ്ങനാശേരി എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ പ്രിന്‍സിപ്പലായി സേവനം ചെയ്തുവരികയാണ്.
ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം, എഡ്യൂക്കേഷന്‍ കമ്മിറ്റി കണ്‍വീനര്‍, അതിരൂപത പബ്ലിക് റിലേഷന്‍സ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. രാമചരിതം ഒരു പഠനം, കെസിഎസ്എല്‍ വിദ്യാഭ്യാസ രംഗത്തെ പ്രകാശ ഗോപുരം, മാധ്യമങ്ങളും ക്രൈസ്തവ മൂല്യങ്ങളും,പ്ലാസിഡച്ചന് കര്‍മ്മ ധീരനായ ആചാര്യന്, സെന്റ് ബര്‍ക്കുമാന്‍സ് സ്കൂള്‍ സുറിയാനി ക്രിസ്ത്യാനികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാഥമികപദം, കേരള കത്തോലിക്കാ വിദ്യാര്‍ഥി സഖ്യം സഭയ്ക്കും സമൂഹത്തിനും തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കുര്യച്ചന് വിദ്യാഭ്യാസ ദര്‍ശനം, ന്യൂസ് ആൻഡ് വ്യൂസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.
പുതുക്കാട്ടില്‍ പി.കെ അഗസ്റ്റിന്റെയും ഏലിയാമ്മ അഗസ്റ്റിന്റെയും മകനാണ്.
ഭാര്യ: ജസിമോള്‍ കെ. തോമസ് (സെന്റ് ആൻസ് സ്കൂള്‍ അധ്യാപിക) മക്കള്‍: ലിയാജസ് കുര്യന്, അഗസ് കുര്യന്.