കൊച്ചി: ന്യൂനപക്ഷപദവിയുളള സ്വാശ്രയകോളജുകളിലെ മെഡിക്കൽ പിജി പ്രവേശനത്തിനു സർക്കാർ കൗണ്‍സിലിംഗ് തന്നെ വേണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വീകാര്യമാണെന്നു കേരള ക്രിസ്റ്റ്യൻ പ്രഫഷണൽ കോളജ് മാനേജ്മെന്റ് ഫെഡറേഷൻ പ്രതിനിധി ജോർജ് പോൾ.
കേന്ദ്രീകൃത കൗണ്‍സിലിംഗിൽ ന്യൂനപക്ഷ പ്രതിനിധിയെ ഉൾപ്പെടുത്തുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മെറിറ്റുള്ള ന്യൂനപക്ഷ വിദ്യാർഥികളുടെ പ്രവേശനം ഉറപ്പാക്കുന്നതിന് ഇതു സഹായിക്കും. അന്തിമ ഉത്തരവ് ഉണ്ടാകുന്പോൾ കൂടുതൽ പ്രതികരിക്കാമെന്നും ജോർജ് പോൾ പറഞ്ഞു.