കളമശേരി: സുഹൃത്തുക്കളുടെ ചിത്രം എടുക്കുന്നതിനിടെ രണ്ടാം നിലയിൽനിന്ന് കാൽ വഴുതി വീണ് എംടെക് വിദ്യാർഥി മരിച്ചു. അടൂർ പന്നിവിഴ കെ.ജി. ഹൗസ് മാവിള പുത്തൻവീട് ജിബിൻ വർഗീസ് (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 12നായിരുന്നു സംഭവം.
ഇടപ്പള്ളി ടോളിലെ മങ്കുഴി റോഡിൽ ജോണിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സഹപാഠികളെ കാണാനെത്തിയതായിരുന്നു ജിബിൻ. ജിബിനൊപ്പം വേറെയും മൂന്നു സുഹൃത്തുക്കൾ ഉണ്ടായിരുന്നു. സുഹൃത്തുക്കളുടെ ചിത്രം പകർത്തുന്നതിനായി കാമറയുമായി പിന്നോട്ടു നീങ്ങുന്നതിനിടെ ടെറസിൽനിന്നു വീണതെന്നാണ് പോലീസിനു നല്കിയ മൊഴി.