കൊച്ചി: ആഭ്യന്തരസുരക്ഷ സംബന്ധിച്ച പാര്‍ലമെന്ററി സമിതി കൊച്ചി സന്ദർശിച്ചു. പി. ചിദംബരത്തിന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതി തീരദേശസുരക്ഷയെക്കുറിച്ച് സംസ്ഥാനത്തെ വിവിധ ഉന്നത ഉദ്യോഗസ്ഥര്‍, കൊച്ചിന് പോര്‍ട്ട്ട്രസ്റ്റ്, സിഐഎസ്എഫ് എന്നിവരുമായി ചര്‍ച്ച നടത്തി.
കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന യോഗത്തില്‍ എംപിമാരായ മജീദ് മേമന്, ആധിര്‍ രഞ്ജന്‍ ചൗധരി, ബിഷ്ണു പാദറായ്, സത്യപാല്‍ സിംഗ്, പ്രതാപറാവു ജാദവ്, പ്രേം ചന്ദുമജാര എന്നീ സമിതിയംഗങ്ങളും പങ്കെടുത്തു. കൊച്ചി തുറമുഖത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് സമിതി ചര്‍ച്ച ചെയ്യുകയും തീരദേശത്തെ ദുരന്തനിവാരണ സംവിധാനം, സിഐഎസ്എഫിന്റെ തൊഴില്‍ സാഹചര്യം എന്നിവ വിലയിരുത്തുകയും ചെയ്തു.
ഇന്റലിജന്‍സ് എഡിജിപി മുഹമ്മദ് യാസീന്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ള, ദേശീയ ദുരന്തനിവാരണ സേന പ്രതിനിധികള്‍, സിഐഎസ്എഫ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, പോലീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.