ച ങ്ങനാശേരി: അതിരൂപത മാനവ വിഭവശേഷി വികസന ട്രസ്റ്റ് സ്കൂൾ കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സിവിൽ സർവീസ് ബ്ലൂമിംഗ് സർക്കിൾ സിസ്ബിക്-2017 ഇന്നാരംഭിക്കും. ചങ്ങനാശേരി സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ അസംപ്ഷൻ കോളജിൽ സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന മാർഗനിർദേശക പരിപാടി ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ ഇന്നു രാവിലെ 9.30ന് ഉദ്ഘാടനംചെയ്യും. അതിരൂപത വികാരിജനറാൾ മോണ്‍. ജയിംസ് പാലയ്ക്കൽ അധ്യക്ഷതവഹിക്കും. ഡോ.ടി.പി. ശശികുമാർ, ദുർഗാ അന്യൂഷ് എന്നിവർ ക്ലാസുകൾ നയിക്കും.
പ്രസിൻസിപ്പൽ ഡോ. സിസ്റ്റർ അമല പുസ്തക പ്രകാശനം നിർവഹിക്കും. ഡോ.പി.സി. അനിയൻകുഞ്ഞ്, പ്രഫ. ജോസഫ് ടിറ്റോ എന്നിവർ പ്രസംഗിക്കും. രണ്ടാം ദിവസമായ നാളെ രാവിലെ 9.45ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. അലക്സാണ്ടർ ജേക്കബ്, ഡോ. റൂബിൾ രാജ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
30ന് ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമ്മേളനത്തിൽ മെറിൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ബിനു കണ്ണന്താനം, എ.പി. തോമസ്, ഡോ.പി.സി. അനിയൻകുഞ്ഞ് എന്നിവർ ക്ലാസുകൾ നയിക്കും. അതിരൂപത വികാരിജനറാൾ മോണ്‍. ഫിലിപ്സ് വടക്കേക്കളം സമാപന സന്ദേശം നൽകും.