തൃശൂർ: വേദ-ശാസ്ത്ര-കാവ്യ രംഗങ്ങളിലെ പ്രഗല്ഭർക്കു നല്കുന്ന തെക്കേമഠം ആചാര്യരത്ന പുരസ്കാരത്തിനു വേദപണ്ഡിതനായ പഴയത്ത് ജാതവേദൻ നന്പൂതിരിയും സംസ്കൃത പണ്ഡിതൻ പ്രഫ. വൈദ്യലിംഗ ശർമയും അർഹരായി. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്കാരം.