തൃശൂർ: കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടു സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കൾക്കു പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. മൂന്നാറിൽ പൊമ്പിള ഒരുമൈ സമരത്തിൽ പങ്കെടുക്കാത്ത കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണിയോടു വിശദീകരണം ചോദിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, വിശദീകരണമല്ല, അദ്ദേഹത്തോടു കെപിസിസി പ്രസിഡന്റെന്ന നിലയിൽ സംസാരിക്കുമെന്നായിരുന്നു ഹസന്റെ മറുപടി.
തൃശൂർ ഡിസിസി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐയെ ആക്രമിക്കാൻ മുഖ്യമന്ത്രി മന്ത്രി എം.എം.മണിയുമായി ഗൂഢാലോചന നടത്തിയിട്ടുണ്ട്. അതുകൊണ്ടാണു മുഖ്യമന്ത്രി മണിയെ സംരക്ഷിക്കുന്നത്.
കെപിസിസി തെരഞ്ഞെടുപ്പിൽ ഇതുവരെ സമവായം ഉണ്ടായിട്ടില്ല. ബൂത്ത് തലത്തിലുള്ള കമ്മിറ്റി രൂപീകരണമാണു നടക്കുന്നത്.
അടുത്ത മാസം ഒന്നു മുതൽ 15 വരെ കോണ്‍ഗ്രസിൽ അംഗത്വവിതരണം നടത്തും. തിരുവനന്തപുരത്തു ജഗതിയിൽ എ.കെ. ആന്റണിക്കു നല്കി ഉദ്ഘാടനം ചെയ്യുമെന്നും ഹസൻ പറഞ്ഞു.