ആലപ്പുഴ: റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഡിസ്ട്രിക്ട് കോണ്‍ഫറൻസ് ’സാഫല്യം’ 29, 30 തീയതികളിൽ ആലപ്പുഴയിൽ നടക്കുമെന്നു ഡിസ്ട്രിക്ട് റോട്ടറി ഗവർണർ ഡോ. ജോണ്‍ ഡാനിയേൽ പത്രസമ്മേളനത്തിൽ അറിയിച്ചു. പാതിരപ്പള്ളി കാംലോട്ട് കണ്വൻഷൻ സെന്ററിൽ 29ന് രാവിലെ 9.30ന് റോട്ടറി ഇന്റർനാഷണൽ മുൻ പ്രസിഡന്റ് കെ.ആർ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റിന്റെ പ്രതിനിധിയായ പ്രമോദ്കുമാർ ജെയിൻ മുഖ്യപ്രഭാഷണം നടത്തും.
തദ്ദേശ സ്വയംഭരണമന്ത്രി കെ.ടി. ജലീൽ, ഇന്നസെന്റ് എംപി, മാക്സസെ അവാർഡ് ജേതാവ് വിൽസണ്‍ ബസ്വാഡ, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, ഡോ. മോഹൻ ഗോപാൽ, കമൽ സാംഗ്വി, ശ്രദ്ധാലു റാനഡേ, ചലച്ചിത്രതാരങ്ങളായ അമലപോൾ, പാർവതി തുടങ്ങിയവർ പങ്കെടുക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട റവന്യു ജില്ലകൾ ഉൾപ്പെട്ട 3211ന് കീഴിലെ 134 റോട്ടറി ക്ലബുകളിൽനിന്നും 2000ത്തിൽപരം റോട്ടറി അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് സംഗീതസന്ധ്യ, വിവിധ കലാപരിപാടികൾ എന്നിവയും നടക്കും. പത്രസമ്മേളനത്തിൽ റോട്ടറി സെക്രട്ടറി ജനറൽ ആർ. വിജയകുമാർ, ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ കെ. ബാബുമോൻ, ബേബി കുമാരൻ, വിജയലക്ഷ്മി ഗോപിനാഥ്, കൃഷ്ണൻ വേണുഗോപാൽ എന്നിവരും പങ്കെടുത്തു.