തൃശൂർ: വിശ്വസംസ്കൃത പ്രതിഷ്ഠാൻ 37-ാമത് സംസ്ഥാന സമ്മേളനം നാളെയും ഞായറാഴ്ചയുമായി തൃശൂരിൽ നടക്കും. നാലിന് ആരംഭിക്കുന്ന പൊതുസമ്മേളനം സംസ്കൃത സിനിമാ പ്രവർത്തകൻ രാജേഷ് ഹെബ്ബാർ ഉദ്ഘാടനംചെയ്യും. ഡോ.പി.കെ. ശങ്കരനാരായണൻ അധ്യക്ഷനാകും. സമ്മേളനത്തിന്റെ ഭാഗമായി നാളെ രണ്ടിനു നീരാഞ്ജലി ഹാളിൽ സംസ്കൃത സംഭാഷണ ശിബിരങ്ങളിലെ പഠിതാക്കളുടെ കലാപരിപടികൾ നടക്കും. പണ്ഡിതരത്നം പുരസ്കാരം ഡോ.പി.കെ. മാധവനു ചിന്മയമിഷൻ അധ്യക്ഷൻ ഗഭീരാനന്ദ നൽകും. ശർമാജി പുരസ്കാരം നരിയാപുരം ശ്രീകുമാറിനു ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാട് നൽകും. പത്രസമ്മേളനത്തിൽ പ്രണവം ഉണ്ണികൃഷ്ണൻ, ഡോ.മഹേഷ് ബാബു, ടി.സി. സജീവ്, പി.ആർ. ശശി, രമേശ് കേച്ചേരി എന്നവർ പങ്കെടുത്തു.