ആലപ്പുഴ: കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി ആലപ്പുഴയിൽ നടക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10ന് റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി. പുരുഷോത്തമൻ, സി.കെ. ആശ എംഎൽഎ, ജി. മോട്ടിലാൽ, വി. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിക്കും.