പത്തനംതിട്ട : പത്തനംതിട്ട പഴയ മുനിസിപ്പൽ ബസ്് സ്റ്റാൻഡിനു സമീപം സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു. കുന്പഴ പരശുരാമൻ പുരയിടം ജബ്ബാറാണ് (50) മരിച്ചത്. ഇന്നലെ വൈകുന്നേരം 5.50 നായിരുന്നു സംഭവം. ചുമട്ടുതൊഴിലാളിയായിരുന്ന ഇദ്ദേഹം പക്ഷാഘാതത്തെ തുടർന്ന് നാല് വർഷമായി ജോലിക്ക് പോകുന്നില്ല. ഇന്നലെ തൈക്കാവ് റോഡിലുള്ള കടയുടെ വരാന്തയിൽ ഇരുന്ന ജബ്ബാർ എഴുന്നേറ്റപ്പോൾ ബാലൻസ് തെറ്റി പുതിയ സ്റ്റാൻഡിലേക്കു പോയ ബസിനടിയിൽപ്പെടുകയായിരുന്നു. തലയിലൂടെ ചക്രം കയറിയിറങ്ങി ഉടൻ തന്നെ മരണം സംഭവിച്ചു. കബറടക്കം ഇന്ന് കുലശേഖരപതി ജുമാ മസ്ജിദിൽ. ഭാര്യ: കമീദാമ്മ. മകൾ. ഷംന. മരുമകൻ: ഫിറോസ്.
മിന്നലേറ്റ് മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്
മിന്നലേറ്റ് മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്