വെഞ്ഞാറമൂട് (തിരുവനന്ത പുരം) : കാര്‍ നിയന്ത്രണംവിട്ടു മതിലിലിടിച്ചു രണ്ടുവയസുകാരി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. പാലാ പ്രവിത്താനം ഔസേപ്പറമ്പിൽ മൈക്കിൾ അഗസ്റ്റിന്റെയും - സുജയുടെയും മകൾ നെസ മൈക്കിൾ (രണ്ട്) ആണ് മരിച്ചത്.
പരിക്കേറ്റ മൂത്തമകൻ കെയ്ൻ (അഞ്ച്), സുജയുടെ സഹോദരി സുമയുടെ മകൾ ടിയ എന്നിവരെ എസ്എടി ആശുപത്രിയിലും സുജയുടെ മാതാപിതാക്കളായ അമ്പൂരി ഓടലാനി വീട്ടിൽ ഏബ്രഹാം, ത്രേസ്യാമ്മ (അച്ചാമ്മ), എന്നിവരെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ ഡ്രൈവറും സുജയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.നെസയുടെ സംസ്കാരം ഇന്നു രാവിലെ ഒമ്പതിനു പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ വെമ്പായം കാരമൂട്ടില്‍ ആയിരുന്നു അപകടം. അമ്പൂരിയിൽ നിന്നു പ്രവിത്താനത്തേക്കു പോകുകയായിരുന്നു കാര്‍. മൈക്കിൾ ദുബായിയിൽ ജോലി ചെയ്യുകയാണ്. അടുത്ത ആഴ്ചയിൽ ഇവർ ദുബായ്ക്ക് പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്.