കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ സിബിഐ രണ്ടു പേര്‍ക്കെതിരേ കുറ്റപത്രം നല്കി. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിലെ ഡെപ്യൂട്ടി മെറ്റീരിയല്‍ മാനേജര്‍ കര്‍ണാടക സ്വദേശി കെ.വി.നാഗേഷ്, ഭാര്യ രശ്മി നാഗേഷ് എന്നിവര്‍ക്കെതിരേയാണു സിബിഐ എറണാകുളം പ്രത്യേക സിബിഐ കോടതി മുമ്പാകെ കുറ്റപത്രം നല്‍കിയത്.
2006 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ ഒന്നാം പ്രതി 46,93,333 രൂപയുടെ അനധികൃത സമ്പാദ്യം ഉണ്ടാക്കിയതായാണു സിബിഐയുടെ കണ്ടത്തെല്‍. 2015 ജൂണ്‍ 30 നു സിബിഐക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തത്. സിബിഐ കൊച്ചി യൂണിറ്റാണു കേസ് അന്വേഷിച്ചത്.