തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിക്ക് ബദലില്ലെന്ന് മന്ത്രി എം.എം. മണി. 163 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയാണിത്. ഇതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 1998 ലും 2005 ലും 2007 ലും അനുമതി നൽകിയിരുന്നു. തുടർന്ന് വിവിധ പൊതുതാത്പര്യ ഹർജികൾ പരിഗണിച്ച് 2007 ൽ ലഭിച്ച പാരിസ്ഥിതിക അനുമതിയുടെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് കെഎസ്ഇബിക്ക് 2010ൽ ലഭിക്കുകയുണ്ടായി. ഇതിനുള്ള മറുപടി അതേ വർഷം തന്നെ നൽകുകയും ചെയ്തു.
സാമ്പത്തികവർഷം സർക്കാർ ഓഫീസുകളുടെ വാടകയിനത്തിൽ ശരാശരി 35. 94 കോടി രൂപ ചെലവിടുന്നതായി വി.ടി. ബൽറാമിനെ മന്ത്രി തോമസ് ഐസക് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജലസേചനം, പൊതുമരാമത്ത് വകുപ്പുകളിൽ കരാറുകാർക്ക് 1013.97 കോടി രൂപ കുടിശികയുണ്ട്. പൊതുമരാമത്ത് നിരത്ത്, പാലം വിഭാഗത്തിൽ 637.97 കോടിയും കെട്ടിട വിഭാഗത്തിൽ 246.70 കോടിയും ജലസേചന വകുപ്പിൽ 129.30 കോടി രൂപയും നൽകാനുണ്ട്. ഇവർക്ക് പണം നൽകാനായി ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഒളിമ്പിക്സ് മെഡൽ നേടുക എന്ന ലക്ഷ്യത്തോടെ 11 കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നതിനായി വിവിധ ജില്ലകളിൽ 13 ഒളിമ്പിക്സ് സെന്ററുകൾ ആരംഭിക്കുമെന്ന് ആർ. രാജേഷിനെ മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. 2020, 2024 ഒളിന്പിക്സുകളിൽ മെഡൽ ഉറപ്പാക്കുകയാണു ലക്ഷ്യം. ഏകദേശം 250 കായിക താരങ്ങൾക്ക് പരിശീലനം നൽകും. ഒപ്പറേഷൻ ഒളിന്പ്യ എന്ന പേരിലുള്ള ഈ പദ്ധതിക്ക് 440 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നു.
അരിവില വർധന പിടിച്ചുനിർത്തുന്നതിനായി സഹകരണ വകുപ്പ് സംസ്ഥാനത്ത് 678 അരിക്കടകൾ ആരംഭിച്ചതായി മുരളി പെരുനെല്ലിയെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
48,000 ടണ്‍ അരി വാങ്ങി വിതരണം ചെയ്തതായി യു.ആർ. പ്രദീപിനെ മന്ത്രി അറിയച്ചു. കണ്‍സ്യൂമർഫെഡ് മുഖേന പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുമെന്ന് മുല്ലക്കര രത്നാകരനെ മന്ത്രി അറിയിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ കണ്‍സ്യൂമർഫെഡ് മുൻകൈ എടുത്ത് 2000 നീതി സ്റ്റോറുകളും 1500 നീതി മെഡിക്കൽ സ്റ്റോറുകളും ആരംഭിക്കും.