ചെറുതോണി: ജനാധിപത്യ കർഷക യൂണിയൻ 14 ജില്ലാക്കമ്മിറ്റികളും പുനഃസംഘടിപ്പിക്കുമെന്നു ജനാധിപത്യ കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അറിയിച്ചു. ഇടുക്കി ജില്ലാ പുനഃസംഘടനാ യോഗം നാളെ ഉച്ചകഴിഞ്ഞ് 1.30ന് ചെറുതോണി മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ നടക്കും. ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് ഉദ്ഘാടനംചെയ്യും.
പാർട്ടി ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ് അധ്യക്ഷതവഹിക്കും. മുൻ എംഎൽഎമാരായ പി.സി. ജോസഫ്, മാത്യു സ്റ്റീഫൻ, പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ ജോർജ് അഗസ്റ്റിൻ, ബേബി പതിപ്പള്ളി, ആന്റണി ആലഞ്ചേരി തുടങ്ങിയവർ പ്രസംഗിക്കും.