കോട്ടയം: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ ഗവർണറായി ചെങ്ങന്നൂർ ലയണ്‍സ് ക്ലബിലെ ജി. വേണുകുമാർ തെരഞ്ഞെടുക്കപ്പെട്ടു. വിൻസർ കാസിൽ കണ്വൻഷൻ സെന്ററിൽ നടന്ന 13-ാമത് ഡിസ്ട്രിക്ട് കണ്‍വൻഷനിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ നാലിന് അമേരിക്കയിലെ ഷിക്കാഗോയിൽ നടക്കുന്ന അന്താരാഷ്ട്ര കണ്‍വൻഷനിൽ ചുമതലയേറ്റെടുക്കും.
ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറായി റാന്നി ലയണ്‍സ് ക്ലബിലെ കെ.എ. തോമസും സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറായി പാലാ ലയണ്‍സ് ക്ലബിലെ മാഗി ജോസ് മേനാംപറന്പിലും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ പ്രഥമ വൈസ് ഡിസ്ട്രിക്ട് ഗവർണർകൂടിയാണ് മാഗി ജോസ് മേനാംപറന്പിൽ.