കോട്ടയം: കേരള കോണ്ഗ്രസ്-ബി സംസ്ഥാന നേതൃ ക്യാന്പ് ഇന്ന് ആലുവ വൈഎംസിഎ ഹാളിൽ നടക്കും. ക്യാന്പ് പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള ഉദ്ഘാടനംചെയ്യും. തുടർന്നു നടക്കുന്ന സെമിനാറിൽ ഡോ. സെബാസ്റ്റ്യൻ പോൾ പ്രസംഗിക്കും. വൈകുന്നേരം നാലിന് ചേരുന്ന സമാപന സമ്മേളനം പാർട്ടി വൈസ് ചെയർമാൻ കെ.ബി. ഗണേഷ് കുമാർ എംഎൽഎ ഉദ്ഘാടനംചെയ്യും. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റുമാരടക്കം 300ൽപരം പേർ ക്യാന്പിൽ പങ്കെടുക്കും.