തിരുവല്ല: ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയ്ക്കു ജന്മശതാബ്ദിനാളിൽ ഇന്നു നാട് ആദരം അർപ്പിക്കും. ജീവകാരുണ്യ, സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകിയാണു ജന്മശതാബ്ദി ആഘോഷങ്ങൾ മാർത്തോമ്മാ സഭ ക്രമീകരിച്ചിരിക്കുന്നത്.
മാർത്തോമ്മാ സഭ ആസ്ഥാനമായ തിരുവല്ല പുലാത്തീനോടു ചേർന്നുള്ള സെന്റ് തോമസ് ദേവാലയത്തിൽ രാവിലെ എട്ടിനു വിശുദ്ധ കുർബാനയും 11.30ന് ഡോ.അലക്സാണ്ടർ മാർത്തോമ്മാ ഹാളിൽ അനുമോദന സമ്മേളനവും നടക്കും.
ജന്മശതാബ്ദിയോടനുബന്ധിച്ചു ഭിന്നലിംഗക്കാരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി നവോദയ മൂവ്മെന്റ് തുടങ്ങും. നൂറു വീടുകൾ നിർമിക്കാനും സഹായം നൽകും. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു തപാൽ വകുപ്പ് പുറത്തിറക്കുന്ന പ്രത്യേക പോസ്റ്റൽ കവറിന്റെ പ്രകാശനവും ഇന്നു നടക്കും.
അനുമോദന യോഗത്തിൽ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനി സമ്മേളനം ഉദ്ഘാടനംചെയ്യും. അന്ത്യോക്യൻ പാത്രിയർക്കീസിന്റെ പ്രതിനിധിയും ബെയ്റൂട്ട് ആർച്ച്ബിഷപ്പുമായ മാർ ക്ലീമിസ് ദാനിയേൽ, സീറൊ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, തമിഴ്നാട് ആഭ്യന്തര വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശ്രേയ ജോബി എന്നിവർ പ്രസംഗിക്കും.