തൃശൂർ: വിവേകാനന്ദ സേവാകേന്ദ്രത്തിന്റെ ഈ വർഷത്തെ സ്വാമി മൃഡാനന്ദ സ്മാരക പുരസ്കാരത്തിനു ഡോ. കെ. അരവിന്ദാക്ഷനും കെ.പി. കൊച്ചുകൃഷ്ണഗണകൻ സ്മാരക സംസ്കൃത പ്രചാരണ പുരസ്കാരത്തിന് പി.ആർ. ശശി മങ്കടയും അർഹരായി. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. മേയ് ഒന്നിന് ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സ്വാമി മൃഡാനന്ദ ജന്മശതാബ്ദി ഹിന്ദുമഹാസമ്മേളനത്തിൽ സ്വാമി ഗഭീരാനന്ദ, ഡോ. എം.വി. നടേശൻ എന്നിവർ പുരസ്കാരം സമർപ്പിക്കും.