ആലപ്പുഴ: വൈദ്യുതി മന്ത്രി എം.എം. മണിയുടെ സ്കൂൾ രേഖകൾ പ്രസിദ്ധപ്പെടുത്താൻ തയാറാകണമെന്ന് ആർഎസ്പി (ബോൾഷെവിക്) നേതാവ് എ.വി. താമരാക്ഷൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിൽ കിടങ്ങൂർ സെന്റ്മേരീസ് സ്കൂളിൽ പഠിച്ചുവെന്നാണുള്ളത്.
എന്നാൽ, ഈ കാലയളവിൽ എം.എം. മണിയെന്ന പേരിൽ ഒരാൾ പഠിച്ചതായി സ്കൂൾ രേഖകളിലില്ലെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമിക ബാധ്യത നിലവിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ എല്ലാം കുളമാക്കിയിരിക്കുകയാണ്.