പാലാ: നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന നേതൃത്വ ക്യാന്പ് 28, 29 തീയതികളിൽ വയനാട് കൃഷ്ണഗിരി ഓയിസ്ക ഇന്റർനാഷണൽ ഹാളിൽ നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം അറിയിച്ചു. എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ ക്യാന്പ് ഉദ്ഘാടനം ചെയ്യും. കാർഷിക മേഖലയിലേക്കു കൂടുതൽ ആളുകൾ കടന്നുവരാനും കർഷക ആത്മഹത്യകൾ അവസാനിപ്പിക്കാനുമുള്ള മാർഗരേഖ സമ്മേളനത്തിൽ തയാറാക്കി സർക്കാരുകൾക്കു സമർപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.