പാലാ: ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചന്റെ 145-ാം ജന്മദിനത്തോടനുബന്ധിച്ചു നടത്തിയ അഖില കേരള പ്രസംഗ മത്സരത്തിൽ ജൂണിയർ വിഭാഗത്തിൽ സയനാ സാബു കാരയ്ക്കാട്ട് (കാഞ്ഞിരപ്പള്ളി), ജെർമി ജിനു മണ്ണാപറന്പിൽ (മൂലമറ്റം), എലിസബത്ത് ജോളി (കോതമംഗലം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ലിബി മരിയ ബിജു പുളിയ്ക്കൽ (മൂലമറ്റം) ഒന്നാംസ്ഥാനവും റോസ്മി നടുവീട്ടിൽ (കട്ടപ്പന) രണ്ടാംസ്ഥാനവും നേടി.