കൊച്ചി: വിന്‍സന്‍ഷ്യന്‍ സഭയുടെ പുതിയ സുപ്പീരിയര്‍ ജനറലായി റവ ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപതയിലെ ഉമിക്കുപ്പ ഇടവകാംഗമായ ഇദ്ദേഹം റോമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്റര്‍, നോവീസ് മാസ്റ്റര്‍, സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്തു. ഫാ. മൈക്കിള്‍ കരീക്കുന്നേല്‍ (അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍), ഫാ. ടോണി ചക്കുങ്കല്‍ (മിഷന്, സാമൂഹ്യസേവനം), ഫാ. അലക്സ് ചാലങ്ങാടി (വിദ്യാഭ്യാസം, മാധ്യമങ്ങള്‍), ഫാ. ടോണി മൂന്നുപീടികയ്ക്കല്‍ (പ്രൊക്യുറേറ്റര്‍) എന്നിവരാണു ഭരണസമിതിയിലെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍.