തിരുവനന്തപുരം: വേനൽ അവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ പൊതുവിദ്യഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് സർക്കാരിന്റെ നടപടി. ഉത്തരവ് സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പടെയുള്ള എല്ലാ സ്കൂളുകൾക്കും ബാധകമാകും.
മധ്യവേനലവധിക്കാലത്തു സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ കടുത്ത ചൂടും ജലക്ഷാമവും അവഗണിച്ച് ക്ലാസുകൾ നടത്തുന്നതായി പരാതി ലഭിച്ചതിനാലാണ് ബാലാവകാശ കമ്മീഷൻ വിഷയത്തിൽ ഇട പെട്ടതും സർക്കാരിന് നിർദേശം നൽകി യതും. ഇതു സംബന്ധിച്ച് വാർത്തകൾ പുറത്തുവരുകയും ചെയ്തിരുന്നു.