തിരുവനന്തപുരം: ഐഎച്ച്ആർഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പോമ ഇൻ കന്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ജൂണ്‍ മാസത്തിൽ നടത്തും. വിദ്യാർഥികൾ പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളിൽ മേയ് അഞ്ചിനു മുമ്പ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷനുളള അപേക്ഷാഫോം വിദ്യാർഥികൾ പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളിൽ ലഭിക്കും. വിശദവിവരങ്ങൾ www.i hrd.ac.in ൽ ലഭിക്കും. പ്രത്യേക അനുമതി ആവശ്യമായ സപ്ലിമെന്ററി വിദ്യാർഥികൾ അതിനുളള അപേക്ഷ ഏപ്രിൽ 30നു മുമ്പ് സമർപ്പിക്കണം.