കൊച്ചി: നാളികേര ടെക്നോളജി മിഷനു കീഴിൽ നാളികേര സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനും നാളികേര വികസന ബോർഡ് ധനസഹായം നൽകുന്നു. എസ് സി, എസ് ടി സ്ത്രീ സംരംഭകർക്കു പദ്ധതി ചെലവിന്റെ 33.3 ശതമാനവും മറ്റു സംരംഭകർക്കു പദ്ധതി ചെലവിന്റെ 25 ശതമാനവുമെന്ന നിരക്കിൽ 50 ലക്ഷത്തിൽ കവിയാത്ത തുകയാണ് ധനസഹായമായി നൽകുന്നത്.
താത്പര്യമുള്ള സംരംഭകർ, കാർഷിക ഉത്പാദക സംഘടനകൾ, എൻജിഒ, വ്യക്തികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കും അർഹമായ സഹായം നൽകും. തൂൾത്തേങ്ങ, വെർജിൻ വെളിച്ചെണ്ണ, തേങ്ങാപ്പാൽ, തേങ്ങാ പാൽപ്പൊടി, റെഡി ടു ഡ്രിങ്ക് തേങ്ങാ പാൽ ജ്യൂസ്, പായ്ക്ക് ചെയ്ത കരിക്കിൻ വെള്ളം, ചിരട്ടപ്പൊടി, ചിരട്ടക്കരി, ഉത്തേജിത കാർബണ്‍ തുടങ്ങിയ നാളികേരാധിഷ്ഠിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനാണു ധനസഹായം . ഫോൺ: 04842376265, 2377266, 2377267, 2376553.