വിജയ്-ആറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങിയ മെർസൽ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന് സൂചന. സിനിമയിൽ ഷാരൂഖ് ഖാൻ നായകനാകുന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലിസാണ് സിനിമ നിർമിക്കുന്നത്. സിനിമയെക്കുറിച്ചുള്ള ഒൗദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.
ബിഗിലാണ് ആറ്റ്ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം. പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക.