മൂന്നാർ: കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യങ്ങളിൽ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന കാനം രാജേന്ദ്രൻ മൂന്നാറിലെ സിപിഐ ഓഫീസ് പൊളിക്കണമെന്നു പറയുന്ന സുരേഷ്കുമാറിന്റെ അഭിപ്രായത്തെക്കുറിച്ചു തുറന്നുപറയണമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എൻ. വിജയൻ. മൂന്നാറിലെ കുരിശടക്കമുള്ളവ കൈയേറ്റ ഭൂമിയിലുണ്ടെങ്കിൽ പൊളിച്ചുനീക്കണമെന്നാണ് എൽഡിഎഫിന്റെ നിലപാട്.
എന്നാൽ, കഴിഞ്ഞ ദിവസം ദേവികുളം സബ് കളക്ടർ ഒഴിപ്പിച്ച രീതിയെയാണു സിപിഎം ചോദ്യംചെയ്യുന്നത്. വികാരങ്ങൾ ഉണ്ടാകുന്ന രീതിയിൽ മാധ്യമങ്ങളുമായി മലമുകളിലെത്തി വിശ്വാസികളുടെ കുരിശ് പൊളിച്ചതാണ് തെറ്റ്. മൂന്നാറിലെ വൻകിട കൈയേറ്റങ്ങൾ നടത്തിയിരിക്കുന്നതു ചില മാധ്യമ സ്ഥാപനങ്ങളും ഭൂമാഫിയകളുമാണെന്നും അദ്ദേഹം പറഞ്ഞു.