തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചു പ്രസംഗിച്ച മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിലെ വനിതാ പ്രവർത്തകർ മണിയെ വഴിയിൽ തടയാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച രണ്ടുപേരേ വനിതാ പോലീസുകാർ നീക്കം ചെയ്തു. ഇന്നലെ രാവിലെ മന്ത്രിയുടെ ഒൗദ്യോഗിക വസതിക്കു മുന്നിൽ വച്ച് മണിയുടെ വാഹനം തടയാൻ ശ്രമിച്ചത്.
നിയമസഭയിലേക്ക് പോകാൻ പുറപ്പെട്ടപ്പോഴാണ് വനിതകൾ മണിയുടെ വാഹനത്തിനു മുന്നിലേക്കു മുദ്രാവാക്യം വിളികളോടെ ചാടി വീണത്. ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീടു വിട്ടയച്ചു.
നിയമസഭയിലേക്ക് പോകാൻ പുറപ്പെട്ടപ്പോഴാണ് വനിതകൾ മണിയുടെ വാഹനത്തിനു മുന്നിലേക്കു മുദ്രാവാക്യം വിളികളോടെ ചാടി വീണത്. ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീടു വിട്ടയച്ചു.