കോട്ടയം: മന്ത്രി എം.എം. മണിയുടെ പരാമർശത്തെക്കുറിച്ചു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നാടൻ ശൈലിയെന്ന വിശദീകരണം സ്വീകരിക്കണോ വേണ്ടയോ എന്നു ജനം തീരുമാനിക്കട്ടെ.
വാക്കുകൾക്ക് മിതത്വവും മര്യാദയും വേണമെന്നതിൽ തർക്കമില്ല. പൊന്പിള ഒരുമൈ എന്നതു മഹാസംഭവമാണെന്നു കരുതുന്നില്ല, മാധ്യമങ്ങൾ ഉയർത്തികൊണ്ടുവന്ന സംഘടനയാണിതെന്നും കാനം കൊടുങ്ങൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.