ആലപ്പുഴ: കേന്ദ്ര വരൾച്ചാ പഠനസംഘം ആലപ്പുഴ ജില്ല, പ്രത്യേകിച്ചു കുട്ടനാട് സന്ദർശിക്കാതെ പോയതിൽ പ്രതിഷേധിച്ചു കർഷകർ കളക്ടറേറ്റിനു മുന്പിൽ കരിഞ്ഞ നെൽക്കതിരുമായി പൊരിവെയിലിൽ കുത്തിയിരിപ്പു സമരം നടത്തി.
ആലപ്പുഴ കളക്ടറേറ്റിനു മുന്പിൽ നടത്തിയ സമരം കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ ഉദ്ഘാടനംചെയ്തു. കഠിനമായ വരൾച്ചയും ഉപ്പുവെള്ളവും മൂലം നെൽക്കൃഷി നശിച്ച കർഷകരെയും കുടിവെള്ളക്ഷാമവും ജലമലിനീകരണവും മൂലം വീർപ്പുമുട്ടുന്ന കുട്ടനാടൻ ജനതയെയും കേന്ദ്ര വരൾച്ചാ പഠനസംഘം സന്ദർശിക്കാതെ പോയതിൽ കർഷകർ ശക്തിയായി പ്രതിഷേധിക്കുന്നതായി അദ്ദേഹം പറഞ്ഞു. മിക്ക പാടശേഖരങ്ങളിലും പകുതിയിലേറെ നെല്ല് കരിഞ്ഞുണങ്ങുകയും ഉപ്പുവെള്ളം മൂലം പതിരാകുകയുംചെയ്തു.
ജോസി കുര്യൻ പുതുമന അധ്യക്ഷതവഹിച്ചു. ജെയിംസ് കല്ലുപാത്ര, ജെസ്റ്റിൻ കൊല്ലംപറന്പിൽ, വിനോദ് പയ്യംപള്ളി, മണിയമ്മ ബാബു, കൃഷ്ണകുമാരി, സി.ഡി. ജോഷി, ജിജി പേരകശേരി തുടങ്ങിയവർ പ്രസംഗിച്ചു. കളക്ടർക്കു ഫാ.തോമസ് പീലിയാനിക്കലിന്റെ നേതൃത്വത്തിൽ ഇതു സംബന്ധിച്ചു നിവേദനവും നല്കി.