കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനെ അറസ്റ്റ് ചെയ്യേണ്ടിവന്നാല്‍ ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കുമെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇതു രേഖപ്പെടുത്തിയ സിംഗിള്‍ ബെഞ്ച് സുനിയുടെ അഭിഭാഷകനായ പ്രദീഷ് ചാക്കോ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
നടിയെ ആക്രമിച്ച സംഭവവുമായി തനിക്കു ബന്ധമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രദീഷ് ചാക്കോ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സംഭവത്തെത്തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ തന്നെ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അഭിഭാഷകന്റെ വസതിയിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.