കൊച്ചി: ഫിയാത്ത് മിഷന്റെ നേതൃത്വത്തിലുള്ള മിഷൻ കോണ്‍ഗ്രസ് - ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ (ജിജിഎം) അങ്കമാലി കറുകുറ്റി അഡ്ലക്സ് കണ്വൻഷൻ സെന്ററിൽ (ക്രൈസ്റ്റ് നഗർ) ഇന്നാരംഭിക്കും.
രാവിലെ പത്തിനു ഭാരതസഭയിലെ വിവിധ മെത്രാൻമാരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. 30 വരെ നടക്കുന്ന മിഷൻ കോണ്‍ഗ്രസിൽ മിഷനെ അറിയാനും സ്നേഹിക്കാനും വളർത്താനും ലക്ഷ്യമിടുന്ന മിഷൻ പ്രദർശനം, വിവിധ വിഭാഗത്തിലുള്ളവർക്കു വേണ്ടിയുള്ള കൂട്ടായ്മകൾ, കണ്‍വൻഷനുകൾ, മിഷൻ ധ്യാനം എന്നിവയുണ്ടാകും.
സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ആർച്ച്ബിഷപ് മാർ തോമസ് മേനാംപറന്പിൽ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി മിഷൻ കോണ്‍ഗ്രസിൽ പങ്കെടുക്കും.