തിരുവല്ല: ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ ജന്മശതാബ്ദി സമ്മേളനം നാളെ തിരുവല്ലയിൽ നടക്കും. മാർത്തോമ്മാ സഭയുടെ നേത്വത്തിലുള്ള ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ എട്ടിന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വിശുദ്ധ കുർബാന.ഡോ.അലക്സാണ്ടർ മാർത്തോമ്മ ഹാളിൽ രാവിലെ 11.30ന് ചേരുന്ന സമ്മേളനം മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനി ഉദ്ഘാടനം ചെയ്യും.