കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റിയിൽ സൗജന്യ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം മണ്ണന്തല അംബേദ്ക്കർ ഭവനിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് 30 പേർക്ക് പ്രവേശനം ലഭിക്കും.
യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം. അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇന്റർവ്യൂ സമയത്ത് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2017 ഏപ്രിൽ ഒന്നിന് 21നും 37നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാ ഫോമിന്റെ മാതൃക സ്ഥാപനത്തിൽ നിന്നു നേരിട്ടും ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും നാല് പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററുകളിൽ നിന്നും വെബ്സൈറ്റിൽ നിന്നും ലഭിക്കും. വിവരങ്ങൾക്ക് 04712533 272,