മകൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് നടി സണ്ണി ലിയോണി. മകൾ നിഷയുടെ നാലാം പിറന്നാൾ ദിനത്തിലാണ് സണ്ണി, ഭർത്താവ് ഡാനിയൽ ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച നോവ, അഷർ എന്നിവർക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
ലാത്തൂരിലെ അനാഥാലയത്തിൽ നിന്നുമാണ് സണ്ണി, നിഷയെ ദത്തെടുത്തത്. ’എന്റെ കുഞ്ഞ് മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ. ഞങ്ങളുടെ ജീവിതം പ്രകാശപൂർണമാക്കാൻ ദൈവം അയച്ച മാലാഖയാണ് നീ. പിറന്നാൾ ആശംസകൾ ബേബി നിഷ കൗർ വെബ്ബർ’. സണ്ണി കുറിച്ചു.