മൂന്നാർ: മന്ത്രി എം.എം. മണിക്കെതിരേ കേസ് എടുക്കണമെന്നു സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോ. ജെ.പ്രമീളാ ദേവി. സ്ത്രീകൾക്കൊന്നാകെ അപകീർത്തികരമായ പരാമർശങ്ങൾ മണി പൊതുവേദിയിൽ പറഞ്ഞതിന് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിനോടാണു കേസ് എടുക്കാൻ നിർദേശം നൽകിയത്. മൂന്നാറിലെത്തിയ പ്രമീളാ ദേവി സമരനേതാവായ ഗോമതിയെയും അനുയായികളെയുംകണ്ടു സം സാ രിച്ചു.