തിരുവനന്തപുരം: സത്യസന്ധമായി ജോലി ചെയ്യുന്നവരെ പീഡിപ്പിക്കരുതെന്നുള്ള സന്ദേശമാണ് സുപ്രീംകോടതി വിധിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ഡിജിപി ടി.പി.സെൻകുമാർ. നിയമം നടപ്പാക്കിയതിൽ സന്തോഷമുണ്ട്.ഇന്ത്യയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ഈ വിധി ഭാവിയിൽ ഗുണം ചെയ്യും.നിയമസഹായം നൽകിയ അഭിഭാഷകർക്കും സുഹൃത്തുക്കൾക്കും തനിക്കു വേണ്ടി പ്രാർഥിച്ചവർക്കും നന്ദി-അദ്ദേഹം പറഞ്ഞു.
ആഭ്യന്തരവകുപ്പ് സെക്രട്ടറി തനിക്കെതിരേ ഫയലുകളിൽ കൃത്രിമം നടത്തിയെന്നു സെൻകുമാർ ആരോപിച്ചു. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും ഫയലിന്റെ വിവരം നൽകിയില്ല. ഒടുവിൽ വിവരം ലഭിക്കാൻ വിവരാവകാശ കമ്മീഷനെ സമീപിക്കേണ്ടി വന്നു. വിധിയുടെ പകർപ്പ് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് മേധാവി സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല.