തിരുവനന്തപുരം: ഡിജിപി സെൻകുമാറിനെ തിരിച്ചെടുക്കണമെന്ന സുപ്രീംകോടതി വിധി പിണറായി സർക്കാരിനു കിട്ടിയ മുഖമടച്ചുള്ള അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
പിണറായിയുടെ തിട്ടൂരം അംഗീകരിക്കാത്തവർക്ക് കേരളത്തിൽ സ്ഥാനമില്ലെന്ന സന്ദേശമാണ് അദ്ദേഹം പലപ്പോഴായി നൽകിയത്. അത് അംഗീകരിക്കാതെ സെൻകുമാർ നടത്തിയ പോരാട്ടത്തെ അഭിനന്ദിക്കുന്നു. പിണറായി വിജയൻ അധികാരമേറ്റതിനുശേഷം കൈക്കൊണ്ട ആദ്യ തീരുമാനങ്ങളിലൊന്നാണിത്. അതുതന്നെ സുപ്രീംകോടതി റദ്ദ് ചെയ്തത് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് വ്യക്തിപരമായി കൂടി നേരിട്ട തിരിച്ചടിയാണ്- കുമ്മനം മാധ്യമങ്ങളോടു പറഞ്ഞു.
അതിനാൽ ഇനി അദ്ദേഹത്തിന് ഭരണത്തിൽ തുടരാൻ ധാർമികമായോ നിയമപരമായോ അവകാശമില്ല. ഒരു വർഷത്തിനിടിയിൽ പിണറായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളെല്ലാം ഓരോ വീഴ്ചകൾക്കു കാരണമായി. വീഴ്ചയും ചോർച്ചയും ഈ സർക്കാരിന്റെ മുഖമുദ്രയായി. ഇത്തരമൊരു സർക്കാർ എന്തിനാണു ഭരണത്തിൽ തുടരുന്നതെന്നു ചിന്തിക്കണമെന്നും