കണ്ണൂർ: ടി.പി. സെൻകുമാറിനെ ഡിജിപി യായി തിരികെ നിയമിക്കണമെന്നുള്ള സുപ്രീംകോടതിയുടെ വിധിയെ കുറിച്ചു പ്രതികരിക്കാനില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ.
ഇതേക്കുറിച്ചു പ്രതികരണമാരായാൻ ചെന്ന മാധ്യമപ്രവർത്തകരോട് നോ കമന്റ് എന്നായിരുന്നു മറുപടി. താൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്നും കോടതിയുടെ വിധിയെകുറിച്ചു പ്രതികരിക്കാനില്ലെന്നും പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.