തിരുവനന്തപുരം : ടി.പി. സെൻകുമാറിനെ പോലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവു സർക്കാർ ഉടൻ നടപ്പിലാക്കണമെന്നു മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.