തിരുവനന്തപുരം: പിണറായി വിജയനെതിരേ സ്പഷ്ടമായ കോടതി വിധിയാണെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണ്. നിയമസഭയിൽ പോലും സെൻകുമാർ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി നിയമസഭയേയും കേരളത്തിലെ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ താൻ പ്രാപ്തനല്ലെന്ന് പിണറായി വിജയൻ ആവർത്തിച്ച് തെളിയിച്ചിരിക്കുന്നു. ഈ സഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല അടിയന്തരമായി ഒഴിയണം.
സ്ത്രീ സുരക്ഷയെ കുറിച്ച് കോലാഹലങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഇടതുമുന്നണി എം.എം. മണിയുടെ സ്ത്രീകൾക്കെതിരേയുള്ള കേട്ടാൽ അറയ്ക്കുന്ന പരാമർശങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്.മന്ത്രി മണി ഉടനെ രാജിവയ്ക്കണം. സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ എം.എം. മണിയെ അറസ്റ്റ് ചെയ്യുകയും വേണമെന്ന് സിഎംപി ആവശ്യപ്പെട്ടു.