നെടുങ്കണ്ടം: ഉണക്കമരം മുറിച്ചുമാറ്റുന്നതിനിടെ സമീപത്ത് നിന്നിരുന്ന തെങ്ങിന്റെ മുകൾഭാഗം ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. മുണ്ടിയെരുമ മരുതാനിൽ നസറുദ്ദീൻ (ഷാജി, 46) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം നടന്നത്.
ഷാജിയുടെ പുരയിടത്തിൽ നിന്നിരുന്ന ഉണങ്ങിയ വട്ടമരം ചുവട്ടിൽ നിന്നും വെട്ടി മാറ്റുന്നതിനിടെ സമീപത്തായി നിന്നിരുന്ന ഉണക്ക തെങ്ങിൽ പതിക്കുകയായിരുന്നു. ഇതേത്തുടർന്ന് തെങ്ങിന്റെ മുകൾഭാഗം ഒടിഞ്ഞ് ഷാജിയുടെ ദേഹത്ത് പതിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റ നസറുദ്ദീനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. സ്വന്തം സ്ഥലത്തെ ഏലത്തോട്ടത്തിനുള്ളിൽ അപകടകരമായി നിന്ന മരമാണ് മുറിച്ചുമാറ്റാൻ ശ്രമിച്ചത്. മുണ്ടിയെരുമ തബ്ലിഗുൽ ഇസ്ലാം ജമാഅത്ത് ജന. സെക്രട്ടറിയും പൊതുപ്രവർത്തകനുമായിരുന്നു. സംസ്കാരം നടത്തി. സജനയാണ് ഭാര്യ. തൊടുപുഴ ന്യൂമാൻ കോളേജ് വിദ്യാർഥി അൻവർ, വി.എച്ച്.എസ്.സി വിദ്യാർഥി അൻസാദ് എന്നിവരാണ് മക്കൾ.