കൊച്ചി: മയക്കുമരുന്നിന് അടിമയായ മധ്യവയസ്കന്റെ കുത്തേറ്റു മരിച്ച കൊച്ചി പുല്ലേപ്പടി ചെറുകരേത്തു ലൈനിൽ പറപ്പിള്ളി ജോണിന്റെ മകൻ റിസ്റ്റി ജോണിന്റെ (10) പേരിൽ ചാവറ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പ്രഥമ റിസ്റ്റി പുരസ്കാരം എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്. റിസ്റ്റിയുടെ ഒന്നാം ചരമവാർഷികദിനമായ നാളെ എറണാകുളം റിന്യൂവൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഉപഹാരവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം പ്രഫ. എം. കെ. സാനു സമ്മാനിക്കും.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽനിന്നു വിദ്യാർഥികളടക്കമുള്ള യുവതലമുറയെ മോചിപ്പിക്കുന്നതിനായി സമർപ്പിത സേവനമനുഷ്ഠിക്കുന്നവരെ ആദരിക്കാനാണു പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. പോലീസ് മേധാവി, എക്സൈസ് കമ്മീഷണർ എന്നീ നിലകളിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരേ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയിട്ടുള്ള ശ്ലാഘനീയമായ ബോധവത്കരണ പ്രവർത്തനങ്ങൾ പരിഗണിച്ചാണു ഋഷിരാജ് സിംഗിനു പുരസ്കാരം നൽകുന്നതെന്നു ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ അറിയിച്ചു.