കൊച്ചി: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിറ്റിസി) പുതിയ ടൂർ പാക്കേജുകളുമായി രംഗത്ത്. രാജ്യത്തെ പ്രശസ്ത ടൂറിസ്റ്റു കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ച് ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിനും തായ്ലൻഡ് യാത്രയുമായി അന്താരാഷ്ട്ര വിമാനയാത്രാ പാക്കേജുമാണ് ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്നത്. വിവരങ്ങൾക്ക് www.irctctourism.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 9567863241, 42.
മെയ് 10ന് മധുരയിൽനിന്ന് യാത്രതിരിച്ച് ആഗ്ര, ഡൽഹി, ജയ്പൂർ, അജ്മീർ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മെയ് 19ന് മടങ്ങിവരുന്നതാണു ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ. 8,875 രൂപ ടിക്കറ്റ് നിരക്കുള്ള പാക്കേജിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ സ്റ്റേഷനുകളിൽനിന്ന് ട്രെയിനിൽ പ്രവേശിക്കാം. പാക്കേജിൽ ഭക്ഷണം, താമസം, സ്ഥലങ്ങൾ സന്ദർശിക്കാനുള്ള വാഹന സൗകര്യം, ടൂർ എസ്കോർട്ട് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.