തൃശൂർ: ഒാൾ ഇന്ത്യ കോൺഫെഡറേഷൻ ഒാഫ് എസ്സിഎസ്ടി ഒാർഗനൈസേഷൻസ് മികച്ച സാമൂഹ്യപ്രവർത്തകന്‍ ഏർപ്പെടുത്തിയ ഡോ.അംബേദ്കർ അവാർഡിനു തൊടുപുഴ സ്വദേശി ജോബിഷ് തരണി അർഹനായി. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് തൃശൂർ ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ സമ്മാനിച്ചു.
ഇടമലക്കുടിയിലെയും സമീപ പിന്നോക്ക പ്രദേശങ്ങളിലും ദുരിതങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും വിവിധ റിപ്പോർട്ടുകൾ തയാറാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു സമർപ്പിച്ചിരുന്നു. വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ നടത്തിയ ശ്രമങ്ങൾ പരിഗണിച്ചാണ് അവാർഡ്. തൊടുപുഴ അരീക്കുഴ സ്വദേശിയാണ് ജോബിഷ്.