തിരുവനന്തപുരം: ആദ്യ കേരള മന്ത്രിസഭയുടെ 60-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, 1957ലെ മന്ത്രിസഭയിൽ അംഗമായിരുന്ന കെ.ആർ. ഗൗരിയമ്മയെയും നിയമസഭാംഗമായിരുന്ന ഇ.ചന്ദ്രശേഖരൻ നായരെയും വീടുകളിലെത്തി ആദരിക്കും. ഇന്നു വൈകുന്നേരം 4.30ന് ഇ.ചന്ദ്രശേഖരൻ നായരുടെ തിരുവനന്തപുരത്തുള്ള വീട്ടിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ , സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, വ്യവസായ മന്ത്രി എ.സി .മൊയ്തീൻ, സഹകരണ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും. 27ന് വൈകുന്നേരം 4.30ന് അരൂരിൽ കെ.ആർ.ഗൗരിയമ്മയുടെ വീട്ടിൽ നടക്കുന്ന ചടങ്ങിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.