തിരുവനന്തപുരം: 2015ലെ സംസ്ഥാന മാധ്യമ അവാർഡുകളുടെയും പത്രപ്രവർത്തക പെൻഷൻ പദ്ധതി പാസ് ബുക്കിന്റെയും വിതരണം ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടാഗോർ തിയറ്ററിൽ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
അച്ചടി, ദൃശ്യ മാധ്യമങ്ങളിലായി ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, ന്യൂസ് ഫോട്ടോഗ്രാഫി, കാർട്ടൂണ്‍, ടി.വി ന്യൂസ് റിപ്പോർട്ടിംഗ്, ടി.വി. ന്യൂസ് എഡിറ്റിംഗ്, ടി.വി. ന്യൂസ് ക്യാമറ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. പ്രത്യേക അദാലത്തുകളിലൂടെ പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ അംഗത്വം ലഭിച്ച അഞ്ഞൂറോളം മാധ്യമപ്രവർത്തകർക്കുള്ള പാസ്ബുക്കുകളാണ് വിതരണം ചെയ്യുന്നത്.